കെ.എസ്.ആർ.ടി.സിയിൽ ഡ്യൂട്ടിക്കിടെ മദ്യപിച്ച 97 ജീവനക്കാർക്ക് സസ്‌പെൻഷൻ; 40 പേരെ പിരിച്ചുവിട്ടു

കെ.എസ്.ആർ.ടി.സിയിൽ ഡ്യൂട്ടിക്കിടെ മദ്യപിച്ച 97 ജീവനക്കാർക്ക് സസ്‌പെൻഷൻ; 40 പേരെ പിരിച്ചുവിട്ടു


ഡ്യൂട്ടിക്കി​ട​യിലെ മദ്യപാനികളെ പിടികൂടാൻ നടത്തിയ ബ്രെത്ത് അനലൈസർ പരിശോധനയിൽ കുടുങ്ങിയത് കെ.എസ്.ആർ.ടി.സിയിലെ 137 ജീവനക്കാർ. സ്റ്റേഷൻ മാസ്റ്റർ, വെഹിക്കിൾ സൂപ്പർവൈസർ അടക്കമുള്ള ജീവനക്കാരെയാണ് ഡ്യൂട്ടി സമയത്ത് മദ്യപിച്ചതിനും മദ്യം സൂക്ഷിച്ചതിനും പിടികൂടിയത്.


മദ്യപിച്ച് ഡ്യൂട്ടിക്കെത്തിയ 97 സ്ഥിരം ജീവനക്കാരെ അച്ചടക്ക നടപടിയുടെ ഭാഗമായി സസ്പെൻഡ് ചെയ്തു. സ്വിഫ്റ്റിലെ താൽകാലിക ജീവനക്കാരും കെ.എസ്.ആർ.ടി.സിയിലെ ബദൽ ജീവനക്കാരും അടക്കം 40 പേരെ സർവീസിൽ നിന്നും പിരിച്ചുവിട്ടു. കെ.എസ്.ആർ.ടി.സി ചീഫ് ഓഫീസ് ഉൾപ്പെടെ എല്ലാ യൂണിറ്റുകളിലും റീജിയണൽ വർക് ഷോപ്പുകളിലുമാണ് കെ.എസ്.ആർ.ടി.സി വിജിലൻസ് വിഭാഗം ബ്രെത്ത് അനലൈസർ പരിശോധന നടത്തിയത്.

ഒരു ഇൻസ്പെക്ടർ, രണ്ട് വെഹിക്കിൾ സൂപ്പർവൈസർമാർ, ഒരു സ്റ്റേഷൻ മാസ്റ്റർ, ഒരു സർജന്റ്, ഒൻപത് സ്ഥിരം മെക്കാനിക്കുമാർ, ഒരു ഗ്ലാസ് കട്ടർ, ഒരു കുറിയർ – ലോജിസ്റ്റിക്സ് ബദലി, 33 സ്ഥിരം കണ്ടക്ടർമാർ, 13 ബദലി കണ്ടക്ടർ, ഒരു സ്വിഫ്റ്റ് കണ്ടക്ടർ, 49 സ്ഥിരം ഡ്രൈവർമാർ, 16 ബദലി ഡ്രൈവർമാർ, 8 സ്വിഫ്റ്റ് ഡ്രൈവർ കം കണ്ടക്ടർമാർ എന്നിവർ മദ്യപിച്ചതായി കണ്ടെത്തി.

2024 ഏപ്രിൽ ഒന്ന് മുതൽ 15 വരെ കെ.എസ്.ആര്‍.ടി.സി വിജിലന്റ്സ് സ്‌പെഷ്യല്‍ സർപ്രൈസ് ഇന്‍വെസ്റ്റിഗേഷന്‍ പ്രോ​ഗ്രാമിന്റെ ഭാ​ഗമായാണ് നടപടി. വനിതകള്‍ ഒഴികെയുള്ള ജീവനക്കാരെ ബ്രെത്ത് അനലൈസർ ഉപയോഗിച്ച് പരിശോധ നടത്തി മാത്രമാണ് ഡ്യൂട്ടിക്ക് നിയോഗിക്കുവാന്‍ പാടുള്ളൂ എന്നാണ് നിലവിലെ ഉത്തരവ്.

മദ്യപിച്ചെന്ന് ഡ്യൂട്ടിക്ക് മുൻപുള്ള പരിശോധനയിൽ കണ്ടെത്തിയാൽ ഒരു മാസവും സർവീസിനിടയിലുള്ള പരിശോധനയിൽ കണ്ടെത്തിയാൽ മൂന്ന് മാസവുമാണ് സസ്​പെൻഷൻ. താൽകാലിക ജീവനക്കാരാണ് പിടിയിലാകുന്ന​തെങ്കിൽ ജോലിയിൽ നിന്നും പിരിച്ചുവിടും.

Related Posts

Recent Posts

ഇടുക്കിയിലെ മലയോര മേഖലകളിൽ രാത്രിയാത്ര നിരോധിച്ചു. രാത്രി ഏഴു മുതൽ രാവിലെ ആറു വരെയാണ് നിരോധനം

ഏന്തയാർ ഈസ്റ്റിൽ പ്രളയത്തിൽ തകർന്ന പാലത്തിന് പകരം പുതിയ പാലം നിർമ്മിക്കുവാൻ താത്ക്കാലിക പാലം പൊളിച്ച് നീക്കി

Explore the Investment Opportunities: A Comprehensive Guide to Different Types of Mutual Funds

Title: Understanding Mutual Funds: A Beginner's Guide to Investing

തീവ്രമഴ മുന്നറിയിപ്പിന്റെ പശ്ചാതലത്തിൽ സംസ്ഥാനം ജാഗ്രതയിൽ

250,000 അപേക്ഷകൾ വർദ്ധിച്ചതിനാൽ ട്രാൻസ്‌പോർട്ട് കമ്മീഷണർ പരിശോധന പുനരാരംഭിക്കും

ഏലക്കയിൽ കീടനാശിനി സാന്നിധ്യം; ആറര ലക്ഷത്തിലധികം ടിൻ അരവണ നശിപ്പിക്കാൻ ടെൻഡർ ക്ഷണിച്ച് ദേവസ്വം ബോർഡ്‌

ഭീമൻ പാറക്കഷണങ്ങൾ അടർന്ന് ദേശീയ പാതയിലേക്ക് വീഴുന്നത് പതിവാകുന്നു. കുട്ടിക്കാനത്തിനും മുണ്ടക്കയത്തിനുമിടയിൽ നിലനിൽക്കുന്നത് വൻ അപകട ഭീഷണി

ചക്രവാതച്ചുഴി:അതിശക്തമായ മഴ വരുന്നു

പ്ലസ് വൺ പ്രവേശനം. അക്ഷയയിൽ തിക്കി തിരക്കേണ്ട, നെറ്റിവിറ്റി/ജാതി തെളിയിക്കാൻ പത്താംതരം സർട്ടിഫിക്കറ്റ് മതി